കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ പിടിയില്‍. കോട്ടയം പെരുമ്പായിക്കാട് ഇടമറ്റത്ത് പി.കെ വര്‍ഗീസിനെയാണ് (50) ഉദയംപേരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഉദയംപേരൂര്‍ കൊച്ചുപള്ളിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍വച്ച് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ സീറ്റിന് പിറകിലിരിക്കുകയായിരുന്നു വര്‍ഗീസ്. യാത്രക്കിടെ സീറ്റിനിടയിലൂടെ കൈകൊണ്ട് ശല്യംചെയ്തുവെന്നാണ് പരാതി. ശല്യം രൂക്ഷമായതോടെ യുവതി ബസില്‍ വച്ച് പ്രതികരിച്ചു.
ഇതോടെ യാത്രക്കാരും ഇടപെട്ടു. കണ്ടക്ടര്‍ ഉടന്‍ തന്നെ വിവരം ഉദയംപേരൂര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. എറണാകുളം ജില്ലയില്‍ ബസില്‍ സ്ത്രീകള്‍ക്ക് നേരെ അപമാനശ്രമം പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ കേസാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bus, Police, Arrested

No comments:
Post a Comment