കൊല്ലം: പ്രായപൂര്‍ത്തിയാകാതെ എത്ര വേണമെങ്കിലും പ്രസവിച്ചോളൂ, സര്‍ക്കാര്‍ ധനസഹായം ഉറപ്പ്. ശൈശവ വിവാഹത്തെച്ചൊല്ലിയുള്ള വിവാദം നിലനില്‍ക്കെ പ്രായപൂര്‍ത്തിയാകാത്ത അമ്മമാരെ പ്രോത്സാഹിപ്പിക്കാനെന്നോണം സഹായധനം ഉറപ്പ് നല്‍കുന്നത് ദേശീയ ഗ്രാമീണ ആരോഗ്യമിഷനാണ്. (എന്‍.ആര്‍.എച്ച്.എം) മിഷന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ജനനി സുരക്ഷ യോജന'യുടെ പുതിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
18 തികഞ്ഞശേഷം വിവാഹിതരായി അമ്മമാരാകുന്നവര്‍ ആശുപത്രിയില്‍ പ്രസവിച്ചാലായിരുന്നു പദ്ധതി പ്രകാരം ഇതുവരെ ധനസഹായം നല്‍കിയിരുന്നത്. രണ്ട് പ്രസവങ്ങള്‍ക്ക് മാത്രമായിരുന്നു ഇത് ബാധകം. പുതിയ ഉത്തരവ് പ്രകാരം പ്രായപൂര്‍ത്തിയാകാതെ പ്രസവിക്കുന്ന അമ്മമാര്‍ക്കും ഇനിമുതല്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. രണ്ടല്ല, എത്ര പ്രസവത്തിന് വേണമെങ്കിലും കിട്ടും സഹായം. ഉത്തരവിന് മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം ഗ്രാമീണമേഖലയിലെ അമ്മമാര്‍ക്ക് ഓരോ പ്രസവത്തിനും 700 രൂപവീതവും നഗരത്തിലാണെങ്കില്‍ 600 രൂപ വീതവും ധനസഹായം ലഭിക്കും. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്ന ആശമാര്‍ക്ക് യഥാക്രമം 600 രൂപയും 400 രൂപയും ലഭിക്കും. വീട്ടിലാണ് പ്രസവമെങ്കില്‍ അമ്മമാര്‍ക്ക് ഗ്രാമമായാലും നഗരമായാലും 500 രൂപവീതം ലഭിക്കും.
പ്രസവത്തിനിടെ ഉണ്ടാകുന്ന മാതൃ മരണ നിരക്ക് കുറയ്ക്കാനും ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ 'ജനനിസുരക്ഷ യോജന' പദ്ധതി എന്‍.ആര്‍.എച്ച്.എം വഴി നടപ്പാക്കിയത്. തുടക്കത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കായിരുന്നു ആനുകൂല്യമെങ്കില്‍ കഴിഞ്ഞവര്‍ഷം മുതല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന എ.പി.എല്‍ കാര്‍ക്കും പദ്ധതി പ്രകാരം സഹായം നല്‍കുന്നുണ്ട്.
എന്‍.ആര്‍.എച്ച്.എം സംസ്ഥാന ഡയറക്ടര്‍ ഡോ. എം. ബീന പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 2013 മേയ് 08 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Pregnant Women, Hospital

No comments:
Post a Comment