കാസര്‍കോട്: റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. പടുപ്പ് ശങ്കരമ്പാടി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരുന്നു.
അണങ്കൂര്‍ കൊല്ലമ്പാടിയിലെ കെ. പുനീതിന്റെ ബൈക്ക് മോഷ്ടിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. മംഗലാപുരത്ത് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജീവനക്കാരായ പുനീത് ബൈക്ക് സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് ജോലിക്ക് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് യഥാസ്ഥാനത്ത് ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണശ്രമത്തെകുറിച്ച് വിവരം ലഭിച്ചത്.
റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹനമോഷണം പതിവാണ്. സ്റ്റേഷന്‍ പരിസരത്ത് സി.സി.ടി.വി. സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bike, Robbery, Police

No comments:
Post a Comment