Latest News

കെ.എന്‍.അബ്ദുള്‍ശുക്കൂര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

പാപ്പിനിശ്ശേരി: പ്രമുഖ ഇസ്‌ലാമിക മതപണ്ഡിതനും പ്രഭാഷകനുമായ കെ.എന്‍.അബ്ദുള്‍ശുക്കൂര്‍ മുസ്‌ലിയാര്‍ (70) മാങ്കടവില്‍ അന്തരിച്ചു. 

 അഞ്ച് പതിറ്റാണ്ടുകാലം മലാബറിലെ വിവിധ പള്ളികളില്‍ ഇമാമായും ഖത്തീബായും സേവനമനുഷ്ഠിച്ച ശുക്കൂര്‍ മൗലവിയുടെ പ്രഭാഷണം ഏവരുടെയും മനസ്സിനെ പരിവര്‍ത്തനം ചെയ്യുന്നതായിരുന്നു. നന്‍മയുടെ സന്ദേശത്തിലൂടെ പ്രവാചകന്റെ നിഷ്ഠകള്‍ അദ്ദേഹം പ്രചരിപ്പിച്ചു. 

ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും വളരെ ലളിതമായ ഭാഷയില്‍ വ്യാഖ്യാനിച്ച് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണങ്ങള്‍ ജനമനസ്സുകളെ പിടിച്ചിരുത്തി. വിശുദ്ധ റംസാന്‍ നാളുകളില്‍ അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങളാണ് ഒരുകാലത്ത് തടിച്ചുകൂടിയിരുന്നത്. ഇഹലോക ജീവിതമാണ് പരലോക ജീവിതത്തെ നയിക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും ഓര്‍മിപ്പിക്കാറുണ്ടായിരുന്നു.

'സര്‍വ്വോപരി',നാം ജീവിക്കുന്ന ഈ ലോകം ഒരു കാത്തിരിപ്പ് സങ്കേതമോ മരത്തണലോ മാത്രമാണ്. നാം ഒരു പരീക്ഷാ ഹാളില്‍ ഇരിക്കുന്നതിനോട് ഈ ജീവിതത്തെ ഉപമിക്കാം. അല്ലെങ്കില്‍ മരണാനന്തര ജീവിതത്തിന് വേണ്ടി കൃഷിചെയ്യുന്നതുപോലെ. ഇഹലോകം മരണാനന്തര ജീവിതത്തിന്റെ കൃഷിസ്ഥലമാണ്. ഐഹിക ലോകത്ത് നാമെന്ത് കൃഷിചെയ്യുന്നുവോ അത് മാത്രമേ മരണാനന്തര ജീവിതത്തില്‍ കൊയ്‌തെടുക്കാന്‍ കഴിയൂ എന്നര്‍ത്ഥം. ഇഹലോകത്ത് ഒരു വിദേശിയെപോലെ ജീവിക്കുക, അല്ലെങ്കില്‍ ഒരു യാത്രക്കാരനെ പോലെ അദ്ദേഹം പലപ്പോഴും ഉദ്‌ബോധിപ്പിക്കാറുണ്ടായിരുന്നു.അക്ഷരാര്‍ത്ഥത്തില്‍ ശുക്കൂര്‍ മൗലവി അത് പാലിച്ചു. 

തനെന്നും ഒരു യാത്രക്കാരനാണ്. കണ്ണൂര്‍ കാംബസാറിലെ പ്രഭാഷണങ്ങളിലും മറ്റും എപ്പോഴും അദ്ദേഹം പറയാറുണ്ട്. ജീവിതത്തിലെ പല പ്രശ്‌നങ്ങളും എടുത്തുകാട്ടി ഉദാഹരിച്ചുകൊണ്ടാണ് മനുഷ്യജീവിതത്തെക്കുറിച്ച് വ്യാഖ്യാനിച്ചുകൊടുക്കാറ്. 

ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന നീതിസാരം വളരെ അര്‍പ്പണ ബോധത്തോടെ വ്യാഖ്യാനിക്കുന്ന അപൂര്‍വ പണ്ഡിതന്‍മാരില്‍ ഒരാളാണ് ശുക്കൂര്‍ മുസ്ല്യാര്‍. വിമര്‍ശനം കൊണ്ട് മാത്രം ഒരു നേട്ടമുണ്ടാവില്ല. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം ഓര്‍മി്യുിക്കാറുണ്ടായുരുന്നു.ശാദുലി റാത്തീബ് അടക്കമുള്ള നേര്‍ച്ചകള്‍ക്ക് ശുക്കൂര്‍ മൗലവിയാണ് നേതൃത്വം നല്‍കാറ്. പള്ളികളില്‍ മാത്രമല്ല, വീടുളിലുംനേര്‍ച്ചകള്‍ക്ക് ശുക്കൂര്‍ മുസ്ല്യാര്‍ പോകാറുണ്ട്. 

കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യസമ്പത്തിന്റെ ഉടമയാണ് ശുക്കൂര്‍ മുസ്ല്യാര്‍. വിശാല ഹൃദയനും ആര്‍ദ്രചിത്തവും ദീര്‍ഘദൃഷ്ടിയും സൗമ്യ മനസ്സും കൊണ്ട് അനുഗൃഹീതനായിരുന്നു അദ്ദേഹം. 

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അറയ്ക്കല്‍ അടക്കമുള്ള നാട്ടുരാജ്യങ്ങളില്‍ മതപ്രഭാഷകനായും മറ്റും കേള്‍വികേട്ട മതപ്രഭാഷകനും പണ്ഡിതനുമായ അബ്ദുറഹിമാന്‍ മൗലവിയുടെ മകനാണ് ശുക്കൂര്‍ മുസ്ല്യാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവും കാംബസാര്‍ ജുമാമസ്ജിദ് മുദരിസുമായിരുന്നു.

മരണവാര്‍ത്തയറിഞ്ഞ് ജാതിമതഭേദമന്യേനൂറുകണക്കിനാളുകളാണ് മാങ്കടവിലുള്ള വസതിയിലും ചാലിയില്‍ നടന്ന ഖബറടക്ക ചടങ്ങിലും പങ്കുകൊണ്ടത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനാ രംഗത്തെ നിരവധി നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

ചാലില്‍ ജുമാമസ്ജിദ് പള്ളിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് വന്‍ ജനാവലിയാണ് പങ്കെടുത്തത്.ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: നസീമ, ഹാഫിള് മുഹമ്മദ് ശരീഫ്(മലേഷ്യ), ഫളലു റഹ്മാന്‍(ഷാര്‍ജ) അബ്ദുള്‍ ഹസന്‍അലി, ശാദുലി അല്‍ ഖാസിമി(മുദരീസ്, നീലേശ്വരം മര്‍ക്കസ്, ശരീഅത്ത് കോളേജ്), ഉബൈദ്, അബ്ദുള്‍ ഫത്താഹ്. മരുമക്കള്‍: വി വി മുഹമ്മദലി മൗലവി(ഖത്തീബ്, കാം ബസാര്‍, മുഹ്‌യുദ്ദീന്‍ മസ്ജിദ്), ഫൗസിയ, ആയിഷ, ആദില. സഹോദരങ്ങള്‍: കെ എന്‍ മുഹമ്മദ് ഫാസി മൗലവി, അബ്ദുള്‍ കരീം, ശാദുലി, സഫിയ, റുഖിയ, അസ്മ, ജമീല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.