പയ്യന്നൂര്‍: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം പയ്യന്നൂരില്‍ നൃത്തപരിപാടിയ്ക്കായി എത്തിയ മഞ്ജുവാര്യര്‍ നൃത്തത്തിലെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ഗുരുവിനെ പ്രണമിക്കാനായി വീട്ടിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഞ്ജു പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലുള്ള സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനു സമീപത്തെ ഗുരു എന്‍.വി.കൃഷ്ണന്‍ മാസ്റ്ററുടെ വീട്ടിലെത്തിയത്.
കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ ഗീതയും മക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് മഞ്ജുവിനെ സ്വീകരിച്ചു. കൃഷ്ണന്‍ മാസ്റ്ററുടെ മകള്‍ സംഘമിത്രയ്‌ക്കൊപ്പം മഞ്ജുവാര്യര്‍ നൃത്തം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറാം ക്ലാസുമുതല്‍ പതിനൊന്നാം ക്ലാസുവരെ മഞ്ജുകൃഷ്ണന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് നൃത്തംപഠിച്ചത്. ഈ കാലയളവില്‍ത്തന്നെയാണ് മികച്ച കലാകാരിയായി പേരെടുത്തതും സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിളങ്ങിയതും ഒന്നിച്ചു ചുവടുവച്ചതും.
സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഓഡിറ്റോറിയം ഉദ്ഘാടനത്തിന് ഒന്നിച്ച് പരിപാടി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ മഞ്ജുവാര്യര്‍ സംഘമിത്രയുമായി പങ്കിട്ടു.
തങ്ങളുടെ പ്രിയതാരം എത്തിയതറിഞ്ഞ് അയല്‍വാസികളും ആരാധകരും വന്നുതുടങ്ങി. പ്രിയഗുരുവിന്റെ അനുഗ്രഹം വാങ്ങിയശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഊണുകഴിച്ച് തന്നെക്കാണാന്‍ എത്തിയവര്‍ക്കൊപ്പവും അല്പനേരം ചെലവഴിച്ചു. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment