കൊച്ചി: ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പിഞ്ചുബാലിക മരിച്ചു. തമ്മനം-പുല്ലേപ്പടി റോഡില്‍ കാരണക്കോടത്തിനു സമീപം ഡിഡി നെസ്റ്റ് ഫ്‌ളാറ്റിന്റെ 9 എച്ച് ഫ്‌ളാറ്റില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശി അബ്ദുള്‍ കരീമിന്റെയും ജാസ്മിന്റെയും മകള്‍ ദയ (5) യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബാല്‍ക്കണിയിലെ കൈവരിക്കിടയിലൂടെ കുട്ടി താഴേക്കുവീഴുകയായിരുന്നു.
തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ ദിയയെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവിടാനായി ജാസ്മിന്‍ ഫ്‌ളാറ്റിന്റെ താഴേക്കിറങ്ങിയ സമയത്താണ് അപകടം നടന്നത്. ഇരുവരും താഴേക്കിറങ്ങുമ്പോള്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇളയ കുട്ടിയായ ദയ. ഉറക്കമുണര്‍ന്നപ്പോള്‍ സ്‌കൂളില്‍ പോകാനായി താഴെ നില്‍ക്കുന്ന ദിയയെ കൈവീശി യാത്രയാക്കാന്‍ ദയ ബാല്‍ക്കണിയില്‍ വന്നു നിന്നതാകാം വീഴാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ജാസ്മിനും ദിയയും ഈ സമയം ദയയെ കണ്ടിരുന്നില്ല. ബാല്‍ക്കണിയുടെ കൈവരിക്കിടയിലൂടെ ഊര്‍ന്ന് താഴെ പാര്‍ക്കിങ് സ്ഥലത്താണ് കുട്ടി വന്നുവീണത്.
ഈ സമയം കാര്‍ കഴുകിക്കൊണ്ടിരുന്ന ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും പേരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫ്‌ളാറ്റിലേക്ക് വരുമ്പോള്‍ കാറില്‍ ആരെയോ ആസ്പത്രിയില്‍ കൊണ്ടുപോകുന്നത് കണ്ടെങ്കിലും മകളാണ് ഉള്ളിലെന്ന് ജാസ്മിന്‍ അറിഞ്ഞില്ല. മുറിയിലെത്തിയപ്പോള്‍ കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ച് വന്നപ്പോഴാണ് ഇവര്‍ അപകട വിവരം അറിഞ്ഞത്.

ദേശീയപാത ബൈപ്പാസില്‍ 'ഹിന്ദുസ്ഥാന്‍ ഫ്‌ളവേഴ്‌സ്' പൂക്കട നടത്തുന്ന അബ്ദുള്‍ കരീം കച്ചവട ആവശ്യത്തിനായി ബാംഗ്ലൂരില്‍ പോയിരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ട് മണിക്കൂര്‍ ഫ്‌ളാറ്റില്‍ പൊതുദര്‍ശനത്തിനായി വെച്ചു. തുടര്‍ന്ന് കൊല്ലം പത്തനാപുരത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം വെള്ളിയാഴ്ച 12 ന് പത്തനാപുരം ജുമാ മസ്ജിദില്‍ നടക്കും. നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment