Latest News

സ്ഥലം വിറ്റതിന്റെ കമ്മീഷനെച്ചൊല്ലിയുള്ള തര്‍ക്കം: മകന്‍ പിതാവിനെ കുത്തിക്കൊന്നു

പുത്തനത്താണി: സ്ഥലം വിറ്റതിന്റെ കമ്മീഷനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. വൈലത്തൂര്‍ നഴ്‌സറിപ്പടിയിലാണു സംഭവം. അടിമപ്പറമ്പില്‍ മുഹമ്മദ് എന്ന ബാവ(57)യെയാണു മകന്‍ റിയാസ് (29) കുത്തിക്കൊലപ്പെടുത്തിയത്.

കൃത്യത്തിനുശേഷം റിയാസ് കല്‍പ്പകഞ്ചേരി പോലിസില്‍ കീഴടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുഹമ്മദിന്റെ സഹോദരിയുടെ പേരിലുള്ള സ്ഥലം ദിവസങ്ങള്‍ക്കു മുമ്പ് വിറ്റിരുന്നു. ഭൂമികച്ചവടത്തില്‍ ബ്രോക്കറായിരുന്ന റിയാസിനെ ഒഴിവാക്കി വേറെ ഇടനിലക്കാരെ ഉപയോഗിച്ചായിരുന്നു സ്ഥലം വിറ്റത്. ഇതിനെച്ചൊല്ലി തിങ്കളാഴ്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തിങ്കളാഴ്ച രാത്രി റിയാസ് വീട്ടില്‍ ടി.വി. കണ്ടിരിക്കെ ഇടിമിന്നലിനെ തുടര്‍ന്നു മുഹമ്മദ് ടി.വി. ഓഫാക്കി. ഇതോടെ പ്രകോപിതനായാണു റിയാസ് പിതാവിനെ കത്തിയെടുത്തു കുത്തിയത്. ഇരുപതോളം മുറിവുകളാണ് മുഹമ്മദിന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. 38 വര്‍ഷത്തോളം വിദേശത്തായിരുന്ന മുഹമ്മദ് ആറുമാസമായി നാട്ടിലെത്തിയിട്ട്. അക്രമത്തിനിടെ റിയാസിന്റെ കൈക്കു പരിക്കേറ്റിരുന്നു.

വളാഞ്ചേരി സി.ഐ. പി അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈലത്തൂര്‍ ചിലവില്‍ ജുമാമസ്ജിദില്‍ ഖബറടക്കി. മറിയാമ്മുവാണ് മുഹമ്മദിന്റെ ഭാര്യ. മറ്റു മക്കള്‍: ആരിഫ്, റാഷിദ്, സിംലത്ത്, ജസീല. മരുമക്കള്‍: ഹാജറ, സിദ്ദീഖ്, ഉസ്മാന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Case, Bhava, Riyas

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.