Latest News

പാലക്കാട്ട് ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട്:  ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തുന്നു. നഗരസഭ മാര്‍ച്ചിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.

അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താലില്‍ ജനം ആകെ വലഞ്ഞു. ഹര്‍ത്താല്‍ തുടങ്ങിയതോടെ ബസ്സുകള്‍ പെട്ടെന്ന് പിന്‍വലിച്ചു. അതോടെ ഓഫീസിലേക്ക് പുറപ്പെട്ടവര്‍ ഉള്‍പ്പടെ പലരും പാതിവഴിയില്‍ കുടങ്ങി. റോഡ് ഉപരോധിച്ച ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തീര്‍ത്തും സമാധാനപരമായാണ് അറസ്റ്റ് നടപടികളും നടന്നത്. ഇതിന് പിന്നാലെയാണ് രാവിലെ ഒമ്പത് മണിയോടെ പാര്‍ട്ടി മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palakkad, Harthal, BJP

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.