Latest News

ക്രിക്കറ്റ് ദൈവത്തിന് ആദരവുമായി സംഗീത സംവിധായകന്‍ രഞ്ജിത്തിന്റെ ആല്‍ബം

കൊച്ചി : ക്രിക്കറ്റ് ദൈവത്തിന് ആദരവുമായി യുവ സംഗീത സംവിധായകന്‍ ഡോ.സിവി രഞ്ജിത്തിന്റെ ആല്‍ബം. ഷാനേ ഹിന്ദുസ്ഥാനി എന്ന സംഗീത ആല്‍ബത്തിലൂടെയാണ് രഞ്ജിത്ത് സച്ചിന് ആദരവ് അര്‍പ്പിക്കുന്നത്. നവംബര്‍ 21ന് ഇന്ത്യാ വെസ്റ്റിന്‍ഡീസ് മത്സരത്തിന്റെ ഇടവേളകളില്‍ ഷാനേ ഹിന്ദുസ്ഥാനി പ്രദര്‍ശിപ്പിക്കും.

ചെറുപ്പം മുതല്‍ സച്ചിനോടുള്ള ആരാധനയാണ് രഞ്ജിത്തിനെ ഇത്തരമൊരു സംഗീത സമര്‍പ്പണത്തിന് പ്രേരിപ്പിച്ചത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയും രഞ്ജിത്തിന് തുണയായി. ടെന്‍ഡുല്‍ക്കര്‍ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയതും പാടി അഭിനയിച്ചതും രഞ്ജിത്ത് തന്നെ.

എല്ലാ വേര്‍തിരിവുകളെയും അതിവര്‍ത്തിക്കുന്ന ദേശീയ ബിംബമാണ് സച്ചിനെന്ന് ആല്‍ബം പറയുന്നു. ആല്‍ബത്തിന്റെ സിഡി സച്ചിന് നേരിട്ട് നല്‍കാന്‍ ഒരവസരത്തിന് കാത്തിരിക്കുകയാണ് രഞ്ജിത്ത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Album, Ranjith

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.