Latest News

എസ്.എഫ്.ഐ നേതാവിന്റെ അച്ഛനെ ഒരു സംഘം ആള്‍ക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു

തിരുവനന്തപുരം: കാട്ടാക്കട വെള്ളറടയില്‍ എസ്.എഫ്.ഐ നേതാവിന്റെ അച്ഛനെ ഒരു സംഘം ആള്‍ക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ആനാവൂര്‍ സരസ്വതി വിലാസത്തില്‍ ശിവപ്രസാദിന്റെ അച്ഛന്‍ നാരായണന്‍ നായരെയാണ് (52) ആയുധധാരികളായ സംഘം വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ശിവപ്രസാദിനും(22) സഹോദന്‍ ഗോപകുമാറിനും (22) സാരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായ ശിവപ്രസാദിനോടുള്ള പകപോക്കലാണെന്ന് കരുതുന്നു. ചൊവ്വാഴ്ച ആര്യങ്കോട് സ്‌കൂളിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രകടനം നടത്തുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിറുത്തുകയും ബി.എം.എസ് അനുഭാവിയായ ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തുവത്രെ. ഇതാണ് ആക്രമണത്തിന് വഴിവച്ചതെന്നാണ് പൊലീസ് നിഗമനം.


സംഭവത്തിനുപിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, SFI, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.