Latest News

ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ ബഹ്‌റൈന്‍ പഠന സദസ്സുകള്‍ ശ്രദ്ധേയമാകുന്നു

മനാമ: പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവ പണ്ഡിതനും ഇബാദ് ഡയരക്ടറും വാഗ്മിയുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ ബഹ്‌റൈനിലെ പഠന സദസ്സുകള്‍ ശ്രദ്ധേയമാകുന്നു

പ്രവാചക വൈദ്യ വിഷയങ്ങള്‍ക്കു പുറമെ പാരന്റിംഗ് സൈക്കോളജി, കെമസ്റ്ററി ഓഫ് ലൗ ടീനേജ് മീറ്റ്, ഇസ്ലാമിക് ഗൈനക്കോളജി, ഇബാദ് പഠന ക്യാമ്പ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബഹ്‌റൈനിലുടനീളം നടക്കുന്ന പഠന ക്ലാസ്സുകളിലും പ്രഭാഷണ സദസ്സുകളിലും നിരവധി ശ്രോതാക്കളാണ് എത്തുന്നത്.

മത ഭൌതിക മേഖലകളില്‍ ഒരു പോലെ പാണ്ഡിത്യവും ബിരുദവും നേടിയ അദ്ദേഹത്തിന് ഈയിടെയാണ് പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചത്. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നടന്ന റിസര്‍ച്ചിനെ തുടര്‍ന്നായിരുന്നു ഡോക്ടറേറ്റ്. ഇതിനു ശേഷമുള്ള ആദ്യ ബഹ്‌റൈന്‍ സന്ദര്‍ശനമാണിതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം മനാമ സ്വലാത്ത് മജ്‌ലിസില്‍ അദ്ദേഹം നടത്തിയ നസ്വീഹത്ത് പ്രഭാഷണം ശ്രവിക്കാനും നിരവധി വിശ്വാസികളെത്തി. ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജന.സിക്രട്ടറി എസ്.എം അബ്ദുല്‍വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ധീന്‍ മൌലവി, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസമൌലവി വണ്ടൂര്‍, കളത്തില്‍ മുസ്തഫ, എം.സി ഉസ്താദ്, ശഹീര്‍ കാട്ടാമ്പള്ളി എന്നിവരും പങ്കെടുത്തു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.