പട്‌ന: പട്‌ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത അയ്‌നുല്‍ എന്ന താരിഖ് മരിച്ചു. പട്‌ന റെയില്‍വെ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ദിരാഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു അയ്‌നുള്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
പട്‌ന സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഇംതിയാസ് അന്‍സാരിയും അയ്‌നുലും ചേര്‍ന്ന് റെയില്‍വെ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ ബോംബ് വയ്ക്കുന്നതിനിടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ഈ സ്‌ഫോടനത്തിലാണ് അയ്‌നുലിനെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇംതിയാസ് അന്‍സാരിയും പിടിയിലായി. ഇരുവരും ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പട്‌നയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ആറുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനപരമ്പര. സംഭവവുമായി ബന്ധപ്പെട്ട് അയ്‌നുലും ഇംതിയാസും അടക്കം നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Patna, Police, Arrested

No comments:
Post a Comment