മംഗലാപുരം: ജ്യൂസ് പാക്കറ്റില്‍ ഒളിച്ചുകടത്തിയ 2.8 കിലോ തൂക്കംവരുന്ന 28 സ്വര്‍ണബിസ്‌കറ്റുകളുമായി മൂന്നു മലയാളികള്‍ ഗോവയില്‍ പിടിയിലായി. റുക്മാന്‍ അമീദ്, ഹൈദരലി, സെയ്ദ് മുഹമ്മദ് എന്നിവരാണ് ഗോവ വിമാനത്താവളത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിലെത്തിയ മൂന്നുപേരാണ് 87 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണബിസ്‌കറ്റുകളുമായി പിടിയിലായത്. ജ്യൂസ് പാക്കറ്റുകളുമായി വിമാനത്താവളത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്ന റുക്മാന്‍ അമീദിനെ ചോദ്യംചെയ്തതോടെയാണ് സ്വര്‍ണക്കടത്ത് വിവരം പുറത്തായത്. റുക്മാനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരലിയെയും സെയ്ത് മുഹമ്മദിനെയും കസ്റ്റംസ് അധികൃതര്‍ പിടികൂടി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് ജ്യൂസ് പാക്കറ്റില്‍ ഒളിച്ചുവെച്ച 100 ഗ്രാം തൂക്കംവരുന്ന 28 സ്വര്‍ണബിസ്‌കറ്റുകള്‍ അധികൃതര്‍ കണ്ടെടുത്തത്.
ഇവര്‍ മുംബൈയില്‍നിന്നാണ് ഗോവയില്‍ എത്തിയതെന്നാണ് സൂചന. ദുബായില്‍നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ സ്വര്‍ണം എത്തിച്ചത് ആരാണെന്നും അത് ആഭ്യന്തരയാത്രക്കാര്‍ക്ക് കൈമാറിയത് എവിടെവെച്ചാണെന്നുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അറസ്റ്റിലായ മൂന്നുപേരും മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ മലയാളികളാണെന്നാണ് മൊഴി നല്‍കിയത്. ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ കൈവശം പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment