ഉദുമ: അടുത്ത മാസം നടക്കാനിരിക്കുന്ന ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഉടലെടുത്ത വിവാദങ്ങള്‍ക്ക് കൂടുതല്‍ രൂക്ഷമാകുന്നു.
കൂടുതല്‍ ഡയറക്ടര്‍ സ്ഥാനം വേണമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയ മുസ്‌ലിം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് മുട്ടുമടക്കിയതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയ യു.ഡി.എഫ് നേതൃത്വത്തെ നെട്ടിപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് രംഗ പ്രവേശനം ചെയ്തതോടെ ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ ഉദുമ പഞ്ചായത്തിലെ കെട്ടുറപ്പിന് തന്നെ ഭീഷണിയായി മാറി.
നിലവില്‍ ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരനാണ് ബാങ്ക് പ്രസിഡന്റ്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ആറ് സീറ്റ് കോണ്‍ഗ്രസിനും അഞ്ച് സീറ്റ് ലീഗിനും നല്‍കാനണ് നേരത്തെ യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റിയോഗത്തില്‍ ധാരണയായത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആറ് സീറ്റില്‍ മൂന്ന് സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്ത് വന്നത്. എന്നാല്‍ രണ്ട് സീറ്റ് മാത്രമേ എ വിഭാഗത്തിന് നല്‍കാന്‍ കഴിയുകയുള്ളുവെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് ഉറച്ച് നിന്നതോടെ സീറ്റ് വിഭജനം വഴിമുട്ടുകയും യോഗത്തില്‍ നിന്നം എ വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോവുകയും 11 സീററിലും ഒററയ്ക്ക് മത്സരിക്കാനുളള തീരുമാനിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടയില്‍ വെളളിയാഴ്ച വൈകുന്നേരം ഉദുമയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിററിയില്‍ കോണ്‍ഗ്രസ്സിനെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. എത്രയും പെട്ടെന്ന് ഗ്രൂപ്പ് പോരിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ 11 സീററിലും ലീഗ് ഒററയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാത്രമല്ല 11 സീററിലും മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ്സ് നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്.
ലീഗ് ഒററക്ക് മത്സരിച്ചാല്‍ വര്‍ഷങ്ങളായി കോണ്‍സ്രസ്സിന്റെ കുത്തകയായിരുന്ന ഉദുമ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം ലീഗിന്റെ കരങ്ങളില്‍ എത്തിപ്പെടും. അങ്ങിനെ സംഭവിച്ചാല്‍ ഉദുമ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലാകുകയും ചെയ്യും. പ്രശ്‌നം രമ്യാമായി പരിഹാരിക്കാനായി കെ.പി.സി.സിയും, ഡി.സി.സിയും ഇടപ്പെട്ടതായാണ് സൂചന
- ഉദുമ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്നും കോണ്‍. എ വിഭാഗം ഇറങ്ങിപ്പോയി
- ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ലീഗിന്റെ ആവശ്യം അംഗീകരിച്ചു
- ഉദുമ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: യു.ഡി.എഫില്‍ ഭിന്നത, ലീഗ് ഒററയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment