Latest News

തരുണ്‍ തേജ്പാല്‍ ഒളിവില്‍പോയതായി സൂചന

ന്യൂഡല്‍ഹി: യുവപത്രപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിലെ പ്രതിയും തെഹല്‍ക മുന്‍പത്രാധിപരുമായ തരുണ്‍ തേജ്പാല്‍ ഒളിവില്‍ പോയതായി സൂചന. ഹാജരാകാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് തേജ് പാല്‍ നല്‍കിയ അപേക്ഷ ഗോവ പോലീസ് തള്ളിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പോലീസിന് തേജ്പാലിനെ കണ്ടെത്താനായില്ല. അദ്ദേഹത്തിനെതിരെ ജാമ്യമില്ലാവാറന്റ് പുറപ്പെടുവിക്കാനായി പോലീസ് സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഗോവ പോലീസ് തേജ്പാലിന് ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് മൂന്നിനകം ചോദ്യം ചെയ്യാനായി ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് കഴിഞ്ഞദിവസം തേജ്പാലിന് ഗോവ പോലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍, അന്വേഷണത്തില്‍ സഹകരിക്കാമെന്നും ശനിയാഴ്ച വൈകിട്ട് ഹാജരാകാമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്. പോലീസ് ഈ അപേക്ഷ തള്ളുകയും അനന്തരനടപടി സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ തന്നെ എത്താമെന്ന് കാണിച്ച് വ്യാഴാഴ്ച രാത്രി ഫാക്‌സ് അയച്ചത്.

മുന്‍കൂര്‍ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ തേജ്പാല്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കാനിരിക്കെയാണ് പിന്മാറ്റം. ഉചിതമായ പരിഹാരമാര്‍ഗം തേടി ഉചിതമായ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു.

സുപ്രീംകോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചതെന്ന് സൂചനയുണ്ട്. തേജ്പാലിന്റെ അഭിഭാഷകര്‍ ഗോവയിലെ കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിയമപ്രകാരമുള്ള എല്ലാ നടപടികളും അടിയന്തരമായി സ്വീകരിച്ചുവരികയാണെന്ന് ഗോവ ഡി.ഐ.ജി. ഒ.പി. മിശ്ര പറഞ്ഞു.

നവംബര്‍ ആദ്യവാരം പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ യുവപത്രപ്രവര്‍ത്തകയെ തരുണ്‍ തേജ്പാല്‍ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Rape Case, Tharun Thejpal


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.