കൊല്‍ക്കത്ത: സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിന്റെ അവസാനത്തില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 'ഇ' വന്നത് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ അരിശം കൊള്ളിച്ചു. ചൊവ്വാഴ്ച ഇന്ത്യന്‍ ടീമിന്റെ പരിശീലന സമയത്ത് സ്‌കോര്‍ ബോര്‍ഡില്‍ അധികപ്പറ്റായി വന്ന 'ഇ'യാണ് ചര്‍ച്ചാവിഷയമായത്.
പെഹലേ യേ ബതാവോ സച്ചിന്‍ കേ നാം കീ സ്‌പെല്ലിങ് ഗലത് കിസ്‌നേ ലിഖീ? (ആദ്യം ഇതിന് ഉത്തരം പറയുക: ആരാണ് സച്ചിന്റെ പേര് തെറ്റായി എഴുതിയത്.?) ധോണി ചോദിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ബിശ്വരൂപ് ദേ ഇതിനു മറുപടി നല്‍കിയത് ഇങ്ങനെ: അതു നോക്കേണ്ടത് നായകന്റെ ജോലിയല്ല. ബാനറുകള്‍ തയാറാക്കിയ ഏജന്‍സിയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ് അക്കാര്യം. ഏജന്‍സിക്ക് ഞങ്ങള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതില്‍ മാറ്റം വരുത്തും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Dhoni, Cricket


No comments:
Post a Comment