Latest News

ഖാസിയുടെ മരണം: സി.ബി.ഐക്കെതിരെ പ്രതിഷേധവുമായി എസ്.കെ.എസ്.എസ്.എഫ്

kazi-cm-malabarflash
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെകുറിച്ച് സി.ബി.ഐ.ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വാസ്തവാവിരുദ്ധവും തിരുവനന്തപുരം യൂണിറ്റ് സി.ബി.ഐ.അഡീഷണല്‍ എസ്.പി.നന്ദകുമാരന്‍ നായരുടെ ഭാവനാപത്രവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊലപാതകമാണെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ട് പോലും അടുത്ത കാലങ്ങളിലായി നന്ദകുമാരന്‍ നായര്‍ അന്വോഷിച്ച സമ്പത്ത് കൊലക്കേസും മലബാര്‍ സിമന്റ് ഡയറക്ടര്‍ ശശീന്ദ്രന്‍ നായരുടെ വധവും ആത്മഹത്യ ആണെന്നാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.അതിന്റെ അടിസ്ഥാനത്തില്‍ കോടതി അദ്ദേഹത്തെ ശാസിക്കുകയും റിപ്പോര്‍ട്ട് തള്ളുകയും ചെയ്തിട്ടുണ്ട്.

ഇദ്ദേഹം അന്വോഷിച്ച മുഴുവന്‍ കേസുകളുടേയും ഉദ്ധേശശുദ്ദിയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് കാരണമാണ് ശിക്ഷാ നടപടി എന്ന നിലയില്‍ നന്ദകുമാരന്‍ നായരെ ബോംബെ സി.ബി.ഐ.യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. ഈ നന്ദകുമാരന്‍ നായരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് ഖാസി കേസും അന്വേഷിച്ചത്.ആയതിനാല്‍ ഖാസി കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയൊരു ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം സി.ബി.ഐ.ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തും.പുലിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി പുതിയ ബസ്റ്റാന്റില്‍ സമാപിക്കും.മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.