Latest News

റിട്ട. സുപ്രീംകോടതി ജഡ്ജി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിയമവിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് അഭിഭാഷക രംഗത്ത്. അടുത്തിടെ റിട്ടയര്‍ ചെയ്ത ജഡ്ജി കഴിഞ്ഞ ഡിസംബറിലാണ് , അദ്ദേഹത്തിന്റെ സഹായിയായിരുന്ന തന്നെ, ലൈംഗികമായി പീഡിപ്പിച്ചത്. എന്റെ അപ്പൂപ്പനാകാന്‍ പ്രായമുള്ളയാളാണ് അദ്ദേഹം. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഒഫ് ജുറിഡിക്കല്‍ സയന്‍സസില്‍ നിന്ന് ഈ വര്‍ഷം ബിരുദമെടുത്ത പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതിന്റെ രോഷം ഡല്‍ഹിയില്‍ തിളച്ചുമറിയുന്ന സമയത്താണ് ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ജഡ്ജി തന്നെ ഉപദ്രവിച്ചത്. നവംബര്‍ ആറിന് ബ്‌ളോഗില്‍ ഇക്കാര്യം തുറന്നടിച്ച അഭിഭാഷക കഴിഞ്ഞ ദിവസം ലീഗല്‍ ഇന്ത്യയെന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വീണ്ടും ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയത്. അന്ന് ഭയന്നതിനാലാണ് ജഡ്ജിക്കെതിരെ പരാതി നല്‍കാത്തത്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഇതേ അനുഭവം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് ഇതൊക്കെ ഇപ്പോള്‍ തുറന്നു പറയുന്നത്.

അന്ന് പ്രതികരിക്കാന്‍ പോലും ഞാന്‍ ഭയന്നു. ഇതേ ജഡ്ജി മറ്റ് മൂന്നു പേരെ ലൈംഗികകമായി പീഡിപ്പിച്ചതായി ഞാന്‍ കേട്ടു. മറ്റു പല ജഡ്ജിമാരില്‍ നിന്ന് പീഡനം ഏറ്റുവാങ്ങിയ കുറഞ്ഞത് നാലു പെണ്‍കുട്ടികളെ എനിക്കറിയാം. അവര്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്റെയത്രയും മോശമായ അനുഭവം ഉണ്ടായിട്ടില്ല. ചേംബറിലായതിനാലാണ് അത്രയും മോശമായ പെരുമാറ്റം അവര്‍ക്ക് നേരിടേണ്ടിവരാത്തത്. ഒരു പെണ്‍കുട്ടി നിരന്തരം ഇത്തരം ഉപദ്രവങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

അക്കാലത്ത് ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാനവര്‍ഷവിദ്യാര്‍ഥിയായിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ കടന്ന് വല്ലാതെ ക്ഷീണിച്ചാണ് സഹായം തേടി സര്‍വ്വാദരീണയനായ ജഡ്ജിയുടെ അടുത്തെത്തിയത്. അദ്ദേഹം ഈ വര്‍ഷമാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ കീഴിലാണ് ഞാന്‍ അന്ന് ജോലി ചെയ്തിരുന്നത്. ജോലിയില്‍ ഉള്ള എന്റെ ശ്രദ്ധയ്ക്ക് ,എന്റെ അപ്പൂപ്പന്റെ പ്രായമുള്ള അദ്ദേഹം തന്ന സമ്മാനം ലൈംഗിക പീഡനമായിരുന്നു.അവര്‍ തുടര്‍ന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sprem Court, Judge, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.