Latest News

ഡല്‍ഹിയില്‍ നാലു ചെറു ഭൂചലനങ്ങള്‍ : ജനങ്ങള്‍ പരിഭ്രാന്തിയിലായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കൂറിനിടെ നാലു ചെറു ഭൂചലനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമാണ് രാത്രി 12.41 ന് ഉണ്ടായത്. സൗത്ത് ഡല്‍ഹിയിലെ സൈനിക് ഫാം ഏരിയയാണ് ഭൂചലനത്തിന്‍്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍്റ് റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് പുലര്‍ച്ചെ 1.41നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 3.3 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം. ഇതിനു പിന്നാലെ 2.5, 2.8 എന്നിങ്ങനെ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങള്‍ കൂടി പുലര്‍ച്ചെ 1.55, 3.40 എന്നീ സമയങ്ങളിലുണ്ടായി. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗസിയാബാദ് എനിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളുടെ തുടര്‍ച്ചയാണിതെന്നു വിലയിരുത്തപ്പെടുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dehi, earth quake

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.