ന്യൂഡല്‍ഹി: സുപ്രീംകോടതി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നില്‍ എല്ലാകാര്യങ്ങളും വെളിപ്പെടുത്തുമെന്ന് ജഡ്ജി പീഡിപ്പിച്ചെന്ന് ആരോപണമുന്നയിച്ച യുവഅഭിഭാഷക വ്യക്തമാക്കി.
ബ്ലോഗില്‍ ബുധനാഴ്ചയെഴുതിയ പുതിയ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
സുപ്രീംകോടതിയില്‍നിന്ന് ഈയിടെ വിരമിച്ച മുതിര്‍ന്ന ജഡ്ജി തന്നെ പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ വന്‍വിവാദമായതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് സമിതിയെ ചുമതലപ്പെടുത്തിയത്. മൂന്ന് സിറ്റിങ് ജഡ്ജിമാരാണ് അന്വേഷണത്തിന് നേതൃത്വംകൊടുക്കുന്നത്.
സുപ്രീംകോടതി പ്രശ്‌നത്തിലിടപെട്ടതോടെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ അന്വേഷണങ്ങളുമായി തന്നെ സമീപിക്കുന്നുണ്ടെന്ന് അഭിഭാഷക ബ്ലോഗില്‍ വ്യക്തമാക്കി. ''ബുധനാഴ്ച മുതല്‍ ഒട്ടേറെപ്പേര്‍ നേരിട്ടും അല്ലാതെയും എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുവരുന്നുണ്ട്. എന്നാലിക്കാര്യത്തില്‍ ബ്ലോഗില്‍ പറഞ്ഞതില്‍ കൂടുതലായൊന്നും എനിക്ക് വെളിപ്പെടുത്താനില്ല. അന്വേഷണസമിതി രൂപവത്കരിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് ഉചിതവുമല്ല. സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ എന്നെ അനുവദിക്കണം''-ബ്ലോഗില്‍ പറയുന്നു.
'ജേണല്‍ ഇന്ത്യന്‍ ലോ ആന്‍ഡ് സൊസൈറ്റി' എന്ന ബ്ലോഗിലൂടെയാണ് യുവ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ വന്നത്. നിയമ വിദ്യാര്‍ഥിനിയായിരിക്കെ കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതിയില്‍ പരിശീലനം നടന്ന കാലത്ത് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ജഡ്ജി പീഡിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബര്‍ 24-ന് നടന്ന സംഭവം ജഡ്ജിയുടെ ഉന്നതസ്ഥാനം പെട്ടെന്ന് തകര്‍ക്കേണ്ടെന്ന് കരുതിയാണ് പുറത്തുപറയാതിരുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Supreame Court, Judge, Rape, Case

No comments:
Post a Comment