Latest News

എല്ലാം സച്ചിനുവേണ്ടി പ്രാര്‍ഥനകളും പ്രവചനങ്ങളും മുന്നൊരുക്കങ്ങളും എല്ലാം

മുംബൈ: എല്ലാം സച്ചിനുവേണ്ടിയാണ്. പ്രാര്‍ഥനകളും പ്രവചനങ്ങളും മുന്നൊരുക്കങ്ങളും എല്ലാം. വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കളിക്കാനിറങ്ങുന്നത് രണ്ടു ടീമുകളായിരിക്കാം. പക്ഷേ, എല്ലാ കണ്ണുകളും തിരിയുന്നത് സച്ചിനിലേക്ക് മാത്രം.

രണ്ട് വ്യാഴവട്ടങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പകുതിയിലാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതാ മറ്റൊരു നവംബറില്‍ത്തന്നെ സച്ചിന്‍ തന്റെ അവസാന ടെസ്റ്റിനായിറങ്ങുന്നു. വ്യാഴാഴ്ച വാംഖഡെയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടുമ്പോള്‍ അത് സച്ചിന്റെ അവസാനമത്സരം മാത്രമല്ല, ലോകം ഇന്നേവരെ കണ്ട ഏറ്റവും ഉന്നതനായ ക്രിക്കറ്ററുടെ ഇരുനൂറാമത്തെ ടെസ്റ്റ് കൂടിയാണ്.

മുമ്പൊരാളും എത്തിപ്പിടിക്കാത്ത നേട്ടം. അതും ഈ മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വലിയ പ്രതീക്ഷകളോടെയാണ് ആരാധകരെത്തുന്നത്. ചുരുങ്ങിയപക്ഷം ഒരു സെഞ്ച്വറിയെങ്കിലും വേണം അവരെ തൃപ്തിപ്പെടുത്താന്‍. സച്ചിന്‍ സമര്‍ദത്തിലായിരിക്കാം. പക്ഷേ, അതിന്റെ ഒരു ലാഞ്ഛന പോലും അദ്ദേഹത്തിന്റെ മുഖത്തില്ല. ബുധനാഴ്ച ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിനെത്തിയ സച്ചിന്‍ വലിയ ഉത്സാഹത്തിലായിരുന്നു. രണ്ടരമണിക്കൂറോളം പതിവു മട്ടിലുള്ള പരിശീലനം.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ കളിക്കളത്തിലെ സച്ചിന്റെ അവസാനദൃശ്യങ്ങള്‍ക്കായി ജന്മനഗരമായ മുംബൈയിലെത്തിയിട്ടുണ്ട്. കളികാണാനുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. നഗരത്തിലെ ഹോട്ടലുകളിലൊന്നിലും മുറികള്‍ ഒഴിവില്ല. സച്ചിന്റെ അമ്മ രജനി ആദ്യമായി കളികാണാനെത്തുന്നു. സച്ചിന്റെ മറ്റുകുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തുന്നുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sachin, Cricket

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.