Latest News

കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച കളിമണ്ണ് തമിഴിലേക്ക്

കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച കളിമണ്ണ് തമിഴില്‍ ചിത്രീകരിക്കുന്നു. ശ്വേതാ മേനോന്‍ തന്നെയായിരിക്കും നായിക. ഉയിരിന്‍ ഓസൈ എന്നാണ് സിനിമക്ക് നല്‍കിയിരിക്കുന്ന പേര്. കഥാപാത്രങ്ങളും ചിത്രീകരണസ്ഥലവുമൊന്നും തീരുമാനിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പ്രസവം ലൈവായി ചിത്രീകരിച്ചതിന്റ പേരില്‍ കളിമണ്ണ് മലയാളത്തില്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.ശ്വേതാ മേനോന്റെ ഐറ്റം ഡാന്‍സും പാട്ടുകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ബ്ലസ്സി സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്‌സോഫീസില്‍ അത്ര ഹിറ്റായില്ല.സിനിമ തീയറ്ററുകളില്‍ എത്തിയതോടെ വിമര്‍ശകരുടെ വായും അടഞ്ഞു. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന കളിമണ്ണില്‍ ബിജു മോനോന്‍ സുഹാസിനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Kalimannu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.