കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ സച്ചിന്റെ പുറത്താകല്‍ വിവാദമാകുന്നു. വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സച്ചിന്‍ പുറത്തായത്. എന്നാല്‍ അമ്പയറുടെ തീരുമാനം തെറ്റായിരുന്നു എന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.
ഓഫ് സ്റ്റംമ്പിന് നേരെ വന്ന പന്താണ് സച്ചിന്റെ പാഡില്‍ തട്ടിയത്. വിക്കറ്റിന് മുകളിലൂടെ പോകുമായിരുന്ന പന്തിലാണ് സച്ചിന്റെ എല്‍ബി നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്. ഇംഗ്ലീഷുകാരനായ അമ്പയര്‍ നൈജല്‍ ലോങ്ങാണ് സച്ചിന്റെ ഔട്ട് വിധിച്ചത്. സച്ചിന് വേണ്ടി ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങള്‍ക്കിടയില്‍ ശരിയായ തീരുമാനമെടുക്കുക എന്ന സമ്മര്‍ദ്ദം അമ്പയര്‍മാര്‍ക്ക് മുകളിലും ഉണ്ടായിരുന്നു.
അതേസമയം അമ്പയറുടെ തീരുമാനം തെറ്റാണെങ്കില്‍ തന്നെ ഇക്കാര്യം ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് ധാര്‍മ്മികമായ അവകാശമുണ്ടാവില്ല. നേരത്തെ ഏകദിനത്തിന് സമാനമായി അമ്പയറുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള അനുമതി ടെസ്റ്റിലും നല്‍കണമെന്ന വിഷയം ഐ.സി.സിയില്‍ ചര്‍ച്ചക്കുവന്നപ്പോള്‍ എതിര്‍ത്ത രാജ്യങ്ങളില്‍ മുന്നിലായിരുന്നു ഇന്ത്യ.
കൊല്‍ക്കത്ത ടെസ്റ്റിന് ഒരുക്കിയ പിച്ചിനെക്കുറിച്ചും പരാതികള്‍ ഉയരുന്നുണ്ട്. അഞ്ച് ദിവസത്തെ കളിക്ക് വേണ്ടി ഒരുക്കിയ പിച്ച് രണ്ടാം ദിവസത്തെ കളി ആരംഭിച്ചപ്പോഴേക്കും തകര്‍ന്ന അവസ്ഥയിലാണ്. സ്പിന്നിനെ പന്തുണക്കുന്ന ബാറ്റിംഗ് ഏറെ ദുഷ്‌ക്കരമായ പിച്ചിനെ കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലി തന്നെ വിമര്‍ശിച്ചിരുന്നു. സച്ചിന്റെ അവസാന മത്സരങ്ങള്‍ ജയിക്കാന്‍ വളഞ്ഞ വഴി ഇന്ത്യ സ്വീകരിച്ചെന്നാണ് ആരോപണം. സ്വയം കുഴിച്ച കുഴിയില്‍ ഇന്ത്യ വീഴുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Cricket, Sports

No comments:
Post a Comment