പുലര്‍ച്ചെ 2 മണിയോടെ ഹൈവേയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഹൈവേപൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ മിനി ലോറി പിടിച്ചെടുത്തത്. ലോറി കൈകാണിച്ചു നിര്‍ത്തിയ പൊലീസ് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മതിയായ രേഖകള്‍ ലഭിച്ചില്ല. തുടര്‍ന്ന് ലോറിക്കു മുകളില്‍ കയറി പരിശോധിച്ചപ്പോള്‍ ജില്ലി നിറച്ച നിലയിലായിരുന്നു. തുടര്‍ന്ന് ജില്ലിയുടെ ഇടയില്‍ പരിശോധിച്ചപ്പോള്‍ ചാക്കില്‍ നിറച്ച നിലയില്‍ അജ്ഞാത വസ്തു കണ്ടെത്തുകയായിരുന്നു.
ഇതിനിടയില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് മട്ടന്നൂര്‍ ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നാണ് ലോറിയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂരില്‍ നിന്ന് ഫോറന്‍സിക്ക് വിഭാഗവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Lorry, Police, Case, Arrested


No comments:
Post a Comment