Latest News

സ്‌പോക്കണ്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ പ്രതിശ്രുത വധുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരിയണ്ണി പാണ്ടിയിലെ പരേതനായ കുട്ട്യന്‍ - ജാനകി ദമ്പതികളുടെ മകള്‍ അശ്വതിയെയാണ് (19) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച ഇരിയണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലോത്സവംകണ്ട് വൈകിട്ട് 4.30 മണിയോടെ തിരിച്ചെത്തിയ അശ്വതിയെ പിന്നീട് വീട്ടിനകത്ത് ഷാളില്‍ കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മാതാവ് ജാനകി തൊഴിലുറപ്പ് ജോലികഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മകള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കോടോത്തെ ഒരുയുവാവുമായി അശ്വതിക്ക് ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്നു. തൂങ്ങിമരിക്കാനിടയായ സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആദൂര്‍ പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Hospital, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.