Latest News

കണ്ണൂര്‍ ഡി.സി.സി ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തു

കണ്ണൂര്‍: ഡി.സി.സി ഓഫീസായി പ്രവര്‍ത്തിക്കുന്ന പാറക്കണ്ടിയിലെ താല്‍ക്കാലിക ഓഫീസ് കെട്ടിടം കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമത്തില്‍ ആറ് ജനല്‍പാളികള്‍ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഓഫീസ് തുറക്കാനായി ഓഫീസ് സെക്രട്ടറി എത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍പെട്ടത്. ഇതിനു പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

സംഭവം നടന്നത് എത് സമയത്തായിരുന്നുവെന്ന് വ്യക്തമല്ല. ബൈക്കിലെത്തിയ സംഘം ഓഫീസിനുനേരെ കല്ലേറിഞ്ഞ് അതേ ബൈക്കില്‍ സ്ഥലംവിട്ടതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിനകത്തും പുറത്തും ഗ്‌ളാസ് ചില്ലുകര്‍ ചിതറിക്കിടക്കയാണ്.

വ്യാഴാഴ്ച രാത്രി ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ലത്രേ. പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതിന് വേണ്ടി ഡി.സി.സി. താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, DCC office, Kannur, CPM

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.