പാപ്പിനിശേരി: മാങ്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നവവധു തൂങ്ങിമരിക്കാനിടയായത് ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് സൂചന. ഇക്കാര്യം വ്യക്തമാക്കി ആത്മഹത്യയ്ക്ക് മുമ്പ് യുവതി എഴുതിയ
കുറിപ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിയിലെടുത്തു.
കുറിപ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിയിലെടുത്തു.
മാങ്കടവ് പള്ളിയില്‍ ജീവനക്കാരനായ കെ.എം. നസീറിന്റെ ഭാര്യ കെ. സജിന (20)യാണ് വെള്ളിയാഴ്ച രാവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. വീരാജ്‌പേട്ട സ്വദേശിനിയാണ് സജിന. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂന്നുമാസം ഗര്‍ഭിണിയാണ് സജിന
എന്നാല്‍ നസീറിന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്നും ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മുതല്‍ നിരന്തരമായി തന്നെ ക്രൂര പീഡനത്തിനിരയാക്കുകയാണെന്നുമാണ് സജിന
യുടെ ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നതത്രെ. കണ്ണൂര്‍ ഡി.വൈ.എസ്.പി: പി. സുകുമാരനാണ് കേസന്വേഷിക്കുന്നത്.
യുടെ ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നതത്രെ. കണ്ണൂര്‍ ഡി.വൈ.എസ്.പി: പി. സുകുമാരനാണ് കേസന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Police, Case, Custody

No comments:
Post a Comment