തന്റെ സംഗീത ജീവിതം അവസാനിച്ചെന്ന് പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത് സംഗീതപ്രേമികളില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ ഏറെ വൈകാതെ അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ്ബുക്കിലൂടെ ബാലഭാസ്ക്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചപ്പോഴാണ് സംഗീതപ്രമേകളുടെ ആശങ്ക അവസാനിച്ചത്.
തന്റെ ഫേസ്ബുക്ക് പേജി ലൂടെയാണ് ബാലഭാസ്‌കര്‍ സംഗീത പ്രേമികളെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. എന്റെ സംഗീത ജീവിതം അവസാനിക്കുകയാണ്… ഇത്രയെങ്കിലും കുഞ്ഞുവയലിനാല്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. വിടപറയാന്‍ സമയമായിരിക്കുന്നു. കൂടുതല്‍ സംഗീതമില്ല. സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി, കൂടുതല്‍ വാക്കുകളില്ല… ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ബാലഭാസ്ക്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്ത് എത്തിയതോടെയാണ് ആശങ്ക നീങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Balabhaskar, Violin

No comments:
Post a Comment