Latest News

ക്രിസ്തുരൂപം ദര്‍ശിച്ച് പൊട്ടിക്കരഞ്ഞ് വിശ്വാസികള്‍; ശനിയാഴ്ചയും വിളക്കണ്ണൂരിലേക്ക് ജനപ്രവാഹം

ആലക്കോട്: വിശുദ്ധ കുര്‍ബാന മധ്യേ തിരുവോസ്തിയില്‍ പതിഞ്ഞ യേശു ക്രിസ്തുവിന്റെ രൂപം ദര്‍ശിക്കാന്‍ വിളക്കണ്ണൂര്‍ ക്രിസ്തുരാജ ദേവാലയത്തിലേക്ക് ശനിയാഴ്ചയും വിശ്വാസികളുടെ പ്രവാഹം. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് സമാനതകളില്ലാത്ത മഹാ പ്രവാഹമായി അണമുറിയാതെ വിളക്കണ്ണൂര്‍ ദേവാലയത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 

ദേവാലയത്തിനുള്ളില്‍ അള്‍ത്താരയിലെ വേമ്മ അരുളിക്കയില്‍ സൂക്ഷിച്ച തിരുവോസ്തി ഒരു നോക്ക് കാണുന്നതിനും പ്രാര്‍ക്കിക്കുന്നതിനുമായി പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്ത വിധത്തിലുള്ള ജനക്കൂട്ടമാണ് ഓരോ നിമിഷവും എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അത്ഭുതകരമായ വിധത്തില്‍ തിരുവോസ്തിയില്‍ ക്രിസ്തു രൂപം പ്രത്യക്ഷപ്പെട്ടത്. 

രാത്രി വൈകുന്നതുവരെയും ശനിയാഴ്ച രാവിലെ മുതലും ജനപ്രവാഹം തുടര്‍ന്നു. ക്രിസ്തുരൂപം ദര്‍ശിച്ച പലരും വികാരഭരിതരായി പൊട്ടിക്കരയുന്നതിനും ദേവാലയം സാക്ഷ്യം വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം രൂപതയില്‍ നിന്ന് അയച്ച പ്രതിനിധികളായ ഫാ. ജോര്‍ജ് കുടിലില്‍, ഫാ. മാത്യു തെക്കേമുറി, ഫാ. കുര്യാക്കോസ് ഓലക്കുന്നേല്‍, ഫാ. തോമസ് കൊച്ചുകരോട്ട് എന്നിവര്‍ വെള്ളിയാഴ്ച തന്നെ വിളക്കണ്ണൂരിലെത്തിയിരുന്നു. ഇവര്‍ ഇടവക വികാരി ഫാ. തോമസ് പതിക്കലില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Church, Yeshu Kristu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.