Latest News

ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മേല്‍പ്പറമ്പ : ദേളി ജംഗ്ഷന്‍ ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം ഞായറാഴ്ച തുടങ്ങും. മര്‍ഹും ഹമീദ് കളനാട് നഗരിയില്‍ നടക്കുന്ന പരിപാടി വൈകുന്നേരം നാലുമണിക്ക് പതാക ഉയര്‍ത്തുന്നതോടുകൂടി തുടക്കം കുറിക്കും.

 പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബെള്ളിപ്പാടി നിസാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ല്യാര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും. 

തുടര്‍ന്ന് സുബൈര്‍ മാസ്റ്റര്‍ തൊട്ടിക്കല്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന തൂക്കുമരത്തിലെ ധര്‍മ്മപുത്രന്‍ എന്ന കഥാപ്രസംഗം നടക്കും. സമ്മേളനം 12 നു സമാപിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.