വാഷിംഗ്ടണ്‍: ലൈംഗികാരോപണത്തെത്തുടര്‍ന്ന് ഒബാമയുടെ രണ്ട് യുഎസ് സുരക്ഷാ ജീവനക്കാരെ പുറത്താക്കി. ഒബാമയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ഹേയ് ആഡംസ് ഹോട്ടലില്‍ വച്ചാണ് ആരോപണങ്ങള്‍ക്കടിസ്ഥാനമായ സംഭവമുണ്ടായതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തി. പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരു ഡസനോളം വരുന്ന രക്ഷാ സേനയുടെ ചുമതല നിര്‍വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പുറത്താക്കപ്പെട്ടത്.
ഇയാള്‍ ഹോട്ടലില്‍ വച്ച് ഒരു സ്ത്രീയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും മോശമായി പെറുമാറുകയും ചെയ്തതായ് രഹസ്യാന്വോഷണ വി'ഭാഗം കണ്ടെത്തി. ആരോപണ വിധേയനായ രണ്ടാമത്തെ ജീവനക്കാരന്‍ കീഴ്ജീവനക്കാരിക്ക് അശ്‌ളീല സം'ഭാഷണങ്ങളടങ്ങിയ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് സംഭ'വത്തെത്തുടര്‍ന്ന് ഒബാമയുടെ സുരക്ഷാ സംവിധാനങ്ങളില്‍ ഏതെങ്കിലും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, Obama


No comments:
Post a Comment