Latest News

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രധാന പ്രതി റാഷ്‌ലാല്‍ സി.പി.എം. നേതാവിന്റെ മകന്‍

കൊല്ലം: കവിതാപിള്ളയും സംഘവും നടത്തിയ മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസ് സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കുന്നു. കേസില്‍ പിടിയിലാകാനുള്ള പ്രധാന പ്രതി റാഷ്‌ലാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്‍ അംഗവും നിലവില്‍ കൊല്ലം ഏരിയ കമ്മിറ്റി അംഗവുമായ പട്ടത്താനം വികാസ് നഗര്‍ സീമാഭവനില്‍ ഡി.രാധാകൃഷ്ണന്റെ മകനാണ്.

മുമ്പ് സ്പിരിറ്റ് കേസിലും പ്രതിയായിട്ടുള്ള ആളാണ് റാഷ്‌ലാല്‍ . മകന്‍ സ്പിരിറ്റ് കേസില്‍ പ്രതിയായതിന്റെ പേരിലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ്. സി.പി.എം. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഡി.രാധാകൃഷ്ണനെ ഒഴിവാക്കിയത്. ഉറച്ച വി.എസ്.പക്ഷക്കാരനായിരുന്ന രാധാകൃഷ്ണന്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ പിണറായി പക്ഷത്തേക്ക് മാറുകയും മത്സരത്തിലൂടെ എരിയ കമ്മിറ്റി അംഗമാവുകയുമായിരുന്നു.

മെഡിക്കല്‍ സീറ്റ് തട്ടിപ്പില്‍ സി.പി.എം. പ്രതിഷേധം ശക്തമാകാതിരുന്നപ്പോള്‍ത്തന്നെ പാര്‍ട്ടിയിലെ ചിലര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. പാലക്കാട്ട് നടക്കുന്ന സി.പി.എം. പ്ലീനത്തിന് മുന്നോടിയായി നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി നേതാവ് ഇ.പി.ജയരാജന്‍ പാര്‍ട്ടി നേതാക്കളുടെയും മക്കളുടെയും അനധികൃത ഇടപാടുകള്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുന്നതായി പരാമര്‍ശിച്ചിരുന്നു. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍ ഏരിയകളില്‍നിന്നുള്ള ചില നേതാക്കളും അവരുടെ മക്കളും അനധികൃത ഭൂമിയിടപാടിലും പണംതട്ടിപ്പ് ഇടപാടുകളിലും ഉള്‍പ്പെടുന്നതിനെ വിമര്‍ശിക്കുകയും ഇത് അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

മെഡിക്കല്‍ സീറ്റ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ കവിതാപിള്ളയുടെ കെ.ജി.കെ. കണ്‍സള്‍ട്ടന്‍സിയുടെ പ്രധാന ഏജന്‍റായി പ്രവര്‍ത്തിച്ചത് റാഷ്‌ലാലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തുമുള്ള വിദ്യാര്‍ഥികളാണ് പ്രധാനമായും തട്ടിപ്പിനിരയായത്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഇവരെ കവിതാപിള്ളയുടെ അടുത്തെത്തിച്ചത് റാഷ്‌ലാലാണ്. പാര്‍ട്ടി നേതാവിന്റെ മകനെന്നനിലയില്‍ കൊല്ലത്ത് തനിക്കുള്ള സ്വാധീനം ഇതിനായി റാഷ്‌ലാല്‍ ഉപയോഗിച്ചതായാണ് പോലീസിന്റെ നിഗമനം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Kavitha pillai, Police Case, Rashlal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.