Latest News

അറഫാത്തിനെ വിഷംകൊടുത്ത് കൊന്നതാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

പാരീസ്: പലസ്തീന്‍ മുന്‍ നേതാവ് യാസര്‍ അറഫാത്തിനെ വിഷംകൊടുത്ത് കൊന്നതാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അസാധാരണമായി ഉയര്‍ന്നതോതിലുള്ള റേഡിയോ ആക്ടീവ് പൊളോണിയം അറഫാത്തിന്റെ ശരീരത്തിലുണ്ടായിരുന്നെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 108 പേജുള്ളതാണ് റിപ്പോര്‍ട്ട്.

2004-ലാണ് അറഫാത്ത് അന്തരിച്ചത്. പക്ഷാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു അന്നത്തെ നിഗമനം. പുതിയ റിപ്പോര്‍ട്ടോടെ അറഫാത്തിന്റേത് രാഷ്ട്രീയക്കൊലപാതകമായിരുന്നെന്ന് തെളിഞ്ഞതായി അദ്ദേഹത്തിന്റെ വിധവ സുഹ പാരീസില്‍ പ്രതികരിച്ചു. ''സംശയങ്ങളെല്ലാം തീര്‍ന്നു. അദ്ദേഹത്തിന്റേത് സ്വാഭാവികമരണമായിരുന്നില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.''- സുഹ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arafath, Poison, Murder

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.