കാസര്‍കോട്: സഹോദരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ 10 വര്‍ഷം കഠിനതടവിനും 2,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ണാടക സ്വദേശിയും കാഞ്ഞങ്ങാട്ടെ വാടകവീട്ടില്‍ താമസക്കാരനുമായ മാരുതി (40)യെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ ശിക്ഷിച്ചത്.
ബാല ലൈംഗിക പീഡന സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന ആദ്യത്തെ ശിക്ഷാ വിധിയാണിത്. 2013 ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഒരുമാസത്തിനകംതന്നെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 16 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്ഥരിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം 12 രേഖകളും കോടതി പരിശോധിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ഹാജരാക്കിയിരുന്നു. പ്രാസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment