Latest News

നയതന്ത്ര ഉദ്യോഗസ്ഥയെ ജയിലില്‍ വസ്ത്രമഴിച്ച് പരിശോധിച്ചു

വാഷിങ്ടണ്‍: കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് വിസരേഖകളില്‍ കൃത്രിമം നടത്തുകയും വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗേഡിനെ യു.എസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി.

ഇവരെ നഗ്നയാക്കി പരിശോധന നടത്തിനു ശേഷം വിലങ്ങണിയിച്ച് കൊടുംകുറ്റവാളികള്‍ക്കും മയക്കുമരുന്നുകേസിലെ പ്രതികള്‍ക്കുമൊപ്പം ജയിലില്‍ പാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ ദേവയാനി കോബ്രഗേഡ് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേവയാനിയെ ന്യൂയോര്‍ക് പൊലീസ് പിടികൂടിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലത്തിലെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വനിതാ വിഭാഗം ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനിയുടെ അറസ്റ്റ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ദേവയായിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം യു.എസിനെ അറിയിച്ചിരുന്നു.10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ പിന്നീട് 2,50,000 ഡോളറിന്‍െറ ജാമ്യത്തില്‍ ഫെഡറല്‍ കോടതി വിട്ടയച്ചിരുന്നു.

കുട്ടികളെ പരിചരിക്കാനുള്ള ആയമാരെ കൊണ്ടുവരുന്നതിനുള്ള വിസ രേഖകളില്‍ കൃത്രിമം നടത്തിയെന്നതാണ് കുറ്റം. ദേവയാനിയുടെ വീട്ടില്‍നിന്ന് ജൂണില്‍ കാണാതായ സംഗീത റിച്ചാര്‍ഡ് എന്ന ആയയുടെ പരാതിയിലായിരുന്നു അറസ്റ്റ്. മണിക്കൂറില്‍ 9.75 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് സംഗീതയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ 3.11 ഡോളര്‍മാത്രമേ ദേവയാനി നല്‍കിയിട്ടുള്ളൂ എന്നാണ് പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, Devayani, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.