'അവര്‍ ഒരുമിച്ചായിരിന്നു എപ്പോഴും , നാടിന്റെ സ്പന്ദനങ്ങളില്‍ , കല്യാണ വീടുകളില്‍ , സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി എല്ലാ മേഖലകളിലും ഒരുമ്മപെറ്റ മക്കളെപ്പോലെ തോളോട് തോളുരുമ്മി പ്രവര്‍ത്തിച്ച ഉറ്റ സുഹൃത്തുളായിരുന്നു'. ഇര്‍ഷാദിന്റെയും , റൈഷാദിന്റെയും , അല്‍ത്താഫിന്റെയും വിയോഗ വാര്‍ത്ത അറിഞ്ഞ് മേര്‍ക്കളയിലെത്തിയ ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞ വാക്കുകളാണിത്.
സ്‌കൂള്‍ പഠന ശേഷം തിരുവനന്തപുരത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു മൂവ്വരും.. കുറച്ച് ദിവസം മുമ്പാണ് നാട്ടില്‍ വന്നത്. പക്ഷെ കുടുംബം പോറ്റാന്‍ വേറെ വഴിഇല്ലാതെ നാട്ടില്‍ കൂലി പണി എടുത്ത് ജീവിക്കുകയായിരുന്ന് റൈഷാദ്.
സ്‌കൂള്‍ പഠന കാലത്തും ജോലിസ്ഥലത്തും എന്ന് വേണ്ട മുഴു സമയങ്ങളിലും അവരുടെ സൗഹൃദം ദൃഡമായിരുന്നു. പിരിയാന്‍ അവര്‍ക്കായിരുന്നില്ല അത്‌കൊണ്ട്തന്നെ പഠന ശേഷം ഒരുമിച്ച് ജോലിക്ക് പോകാന്‍ തീരുമാനിച്ചത് അവരുടെ സൗഹൃദം ദൃടപ്പെടുത്തുകയും ചെയ്തു.
സംഘടന പ്രവര്‍ത്തനത്തില്‍ സജീവ സാനിധ്യമായിരുന്നു അവര്‍. എസ് എസ് എഫിന്റെയും എസ് വൈ എസിന്റെയും പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. സംഘടനയുടെ ചുമരെഴുത്തുകള്‍ക്കും , പോസ്ട്ടര്‍ ഒട്ടിക്കലിലും എന്നും സജീവമായിരുന്നു. ഇര്‍ഷാദ് എസ് എസ് എഫ് യൂനിറ്റ് ജോ.സെക്രട്ടറി ആണ്. മീറ്റിംഗുകളില്‍ എന്നും സന്നിഹിതരായിരുന്ന പ്രിയ സഹ പ്രവര്‍ത്തകരുടെ വിയോഗം സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ജീവിതത്തില്‍ പിരിയാന്‍ കഴിയാത്ത സൗഹൃദം മരണത്തിലും അവരെ ഒന്നിപ്പിച്ചു. നമുക്ക് പ്രാര്‍ഥിക്കാം നാഥാ ഞങ്ങളുടെ പ്രിയ കൂട്ടുകാരോടൊപ്പം ഞങ്ങളെ നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണെ അല്ലാഹ്.. ആമീന്‍
FAIZAL AVALAM


No comments:
Post a Comment