സ്ത്രീകളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ ആരോഗ്യം. മാതാവിന്റെയും കുട്ടികളുടേയും ആരോഗ്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യമാണ് സ്‌നേഹസ്പര്‍ശം പദ്ധതയിലൂടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എം മണികണ്ഠന്‍, നീലേശ്വരം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ വി ഗൗരി, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി രമണി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ബാലകൃഷണന്‍, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്യാമള. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കാര്‍ത്ത്യായനി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം സി ഖമറുദ്ദീന്‍, ബങ്കളം കുഞ്ഞിക്കണ്ണന്‍, കെ വി കൃഷണന്‍ മാസ്റ്റര്‍, എ വി രാമകൃഷണന്‍, വി കെ രവീന്ദ്രന്‍, ടി കുഞ്ഞിരാമന്‍, എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍ സ്വാഗതവും പി സി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.


No comments:
Post a Comment