ഉദുമ : പാലക്കുന്നിലെ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നടത്തിയ വിജിലന്‍സ് റെയ്‌ഡില്‍ മനേജിംഗ് ഡയറക്‌ടര്‍ ഐ.സി. മഹേഷ് അനധികൃതായി ജോലിക്ക് ഹാജരാകാത്തതായി കണ്ടെത്തി.
2012 മാര്‍ച്ച് 14ന് എം.ഡി.യായി സ്ഥാനമേറ്റ മഹേഷ് മാസത്തില്‍ പരമാവധി നാലുദിവസം മാത്രമാണ് കാസര്‍കോട് ഓഫീസില്‍ എത്തുന്നത്. ചില മാസങ്ങളില്‍ ഓഫീസില്‍ എത്തിയിട്ടുപോലുമില്ല. രജിസ്റ്ററില്‍ മാര്‍ച്ച് 14ന് മാത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. കാസര്‍കോട് ഓഫീസില്‍ എത്തിയതിനും തിരികെ തിരുവനന്തപുരത്തേക്കു പോയതിനും യാത്രപ്പടി എഴുതിയെടുത്ത രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്താണ് എം.ഡി. എന്ന വിവരം മാത്രമാണ് കാസര്‍കോട് ഓഫീസിലുള്ള ജീവനക്കാര്‍ക്ക് അറിയാവുന്നത്.
കോട്ടയത്ത് ഇലവീഴാപുഞ്ചിറയില്‍ കേരള ടൂറിസത്തിന്റെ പുതിയ പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ചുമതലയും ബി.ആര്‍.ഡി.സി.ക്കാണ്. എന്നാല്‍, കഴിഞ്ഞ ജൂലായ് മുതലാണ് ഈ പദ്ധതി തുടങ്ങിയത്. 20,600 രൂപ അടിസ്ഥാനശമ്പളമുള്ള എം.ഡി.ക്ക് പ്രതിമാസം 50,000 രൂപയിലധികം ശമ്പളമുണ്ട്. രേഖകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കുമെന്നും നടപടികള്‍ ഡയറക്ടറേറ്റില്‍നിന്നാണ് ഉണ്ടാവുകയെന്നും റെയ്ഡിന് നേതൃത്വംനല്കിയ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.ദാമോദരന്‍ പറഞ്ഞു.
മാനേജിങ് ഡയറക്ടര്‍മാര്‍ മസ്റ്റര്‍ റോളില്‍ ഉള്‍പ്പെട്ടവരല്ലെന്നും രജിസ്റ്ററില്‍ ഒപ്പിടുന്ന പതിവില്ലെന്നും ബി.ആര്‍.ഡി.സി. എം.ഡി. ഐ.സി.മഹേഷ് പറഞ്ഞു. താന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് തിരുവനന്തപുരത്ത് നില്‍ക്കുന്നത്. ബി.ആര്‍.ഡി.സി.യുടെ ലെയ്‌സണ്‍ ജോലികള്‍ ചെയ്യേണ്ടതുണ്ട്. ഒപ്പം വിവിധ വകുപ്പുകളുടെ യോഗങ്ങളിലും പങ്കെടുക്കണം. കോട്ടയത്തെ പദ്ധതിക്കും മേല്‍നോട്ടംവഹിക്കുന്നുണ്ട്. ബി.ആര്‍.ഡി.സി. എം.ഡി.സ്ഥാനത്തിനുനേരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനുപിന്നില്‍ കാസര്‍കോട് കേന്ദ്രമായ ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയാണെന്ന് അദ്ദേഹം ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment