കാസര്‍കോട്: മുസ്‌ലിം വിഭാഗത്തില്‍ പെട്ടിട്ടും ഒ.ബി.സി. ആനുകൂല്യം ലഭിക്കാതെ ദീര്‍ഘനാളായി പോരാട്ടവഴിയിലായിരുന്ന തുര്‍ക്കര്‍ (ഹനഫി) വിഭാഗത്തിന് ഒടുവില്‍ നീതി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തുര്‍ക്കര്‍ വിഭാഗത്തെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ഒപ്പുവച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവരുന്നതോടെ ജില്ലയിലെ ആയിരക്കണക്കിനു ഹനഫി മുസ്‌ലിംകള്‍ക്ക് ഒ.ബി.സി. ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് 30 ലക്ഷത്തോളം ഹനഫി മുസ്‌ലിംകളുണ്ടെന്നാണ് റാവുത്തേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ മാസം 19നു കാസര്‍കോട്ട് നടന്ന പിന്നോക്കവിഭാഗ കമ്മീഷന്‍ സിറ്റിങില്‍ ഹനഫി വിഭാഗത്തിനും ഒ.ബി.സി. ആനുകൂല്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഈ വിഭാഗത്തിനും ഒ.ബി.സി. ആനുകൂല്യം നല്‍കണമെന്നു ജസ്റ്റിസ് സി ശിവരാമന്‍ ചെയര്‍മാനായ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചില വില്ലേജ് ഓഫിസര്‍മാരും തഹസില്‍ദാര്‍മാരും നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റില്‍ 'ഇസ്‌ലാം-മാപ്പിള' എന്നു ചേര്‍ക്കാത്തതാണ് ഇവര്‍ക്ക് വിനയായിരുന്നത്.
ജില്ലയിലെ 20,000ത്തോളം വരുന്ന ഉര്‍ദു സംസാരിക്കുന്ന ഹനഫി മുസ്‌ലിം വിഭാഗത്തിന് ഒ.ബി.സി. ആനുകൂല്യം ലഭിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് റാവുത്തര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ, ഖജാഞ്ചി എ അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ കമ്മീഷനു മുന്നില്‍ തെളിവു നല്‍കാനെത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹനഫികള്‍ താമസിക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്തിലാണ്. ഇവിടെ 2000ഓളം കുടുംബങ്ങള്‍ ജാമിഅ ഹനഫി മസ്ജിദിനു കീഴില്‍ താമസിച്ചുവരുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും കപ്പല്‍ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പെത്തിയ ഹനഫി മുസ്‌ലിംകളുടെ തലമുറകളാണ് ഇവിടെ താമസിക്കുന്നത്. ഉര്‍ദു മാതൃഭാഷയായ ഈ വിഭാഗം ഇപ്പോള്‍ കന്നഡയാണ് കൂടുതലായും പഠിക്കുന്നത്.
ബ്യാരി, തുളു, കന്നഡ, മലയാളം, ഉര്‍ദു, കൊങ്കിണി ഭാഷകളും സംസാരിക്കുന്നുണ്ട്. ഉദുമ മലാംകുന്ന്, കൊച്ചി, മട്ടാഞ്ചേരി, കോഴിക്കോട്, തലശ്ശേരി ഭാഗങ്ങളിലും ഹനഫികള്‍ വസിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment