Latest News

ബേക്കലിനെ മലബാറിലെ പ്രമുഖ വിദേശ സഞ്ചാര കേന്ദ്രമാക്കി മാറ്റും: മന്ത്രി എ പി അനില്‍ കുമാര്‍


ബേക്കല്‍: ബേക്കലില്‍ പുതിയ രണ്ട് റിസോര്‍ട്ടുകള്‍ കൂടി അനുവദിച്ച് മലബാറിലെ പ്രമുഖ വിനോദ ഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ ടൂറിസം വികസന വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. 

കേരളത്തിന്റെ പരമ്പരാഗത നാടോടി-ആദിവാസി - അനുഷ്ഠാന ക്ലാസ്സിക്കല്‍ കലാരൂപങ്ങളുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ഉത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബേക്കലില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ബേക്കലിന്റെ വികസനത്തിനാവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

അന്യം നിന്നു പോകുന്ന നിരവധി കലാരൂപങ്ങളെ നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഉത്സവം എന്ന പരിപാടി കൊണ്ടുദ്ദേശിക്കുന്നത്. നാം അറിയാതെ പോകുന്ന നിരവധി കലാകാരന്മാര്‍, നിരവധി കലാരൂപങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ നല്‍കുന്ന പിന്തുണകൊണ്ടാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ട് എല്ലാവരും ഇതിനാവശ്യമായ പ്രചോദനം നല്‍കുന്നതിനായി മുന്നോട്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെസ്റ്റിവല്‍ കലണ്ടറിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. തുടര്‍ന്ന് കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിലെ പ്രഗത്ഭ കലാകാരന്മാരായ അതിരിയ്യ തിമ്മയ്യ (യക്ഷഗാനം) അസീസ് തായ്‌നേരി (മാപ്പിളകല) പൊക്കന്‍ പണിക്കര്‍ (പൂരക്കളി, മറത്തുകളി) ലക്ഷ്മി അമ്മ (ദേവകൂത്ത്) കുണ്ടോറ കുഞ്ഞാറന്‍ പെരുവണ്ണാന്‍ ( തെയ്യം) കരിയന്‍ പികെ (ഗദ്ദിക) എന്നിവരെ ചടങ്ങിവല്‍ വെച്ച് ആദരിച്ചു.
കാസര്‍കോട് സബ് കലക്ടര്‍ ജീവന്‍ബാബു, പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, കുന്നൂച്ചി കുഞ്ഞിരാമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി കെ ശ്രീധരന്‍, എം സി ഖമറുദ്ദീന്‍, ജോര്‍ജ്ജ് പൈനാപ്പിളളി, എബ്രഹാം തോനാക്കര, നൗഫല്‍, ഡി ടിപി സി സെക്രട്ടറി നാഗേഷ് തെരുവത്ത്, ഡി ടി പി സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ കെ രാജേന്ദ്രന്‍ പി കെ ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരള ടൂറിസം ഡയരക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ് സ്വാഗതവും ടൂറിസം വകുപ്പ് ജോയിന്റ് ഡയരക്ടര്‍ പി ജി ശിവന്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.