കാസര്‍കോട് : സ്വന്തം സഹോദരിയുടെ അഞ്ചുവയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ അമ്മാവന്‍ കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബാലലൈംഗീക പീഡനത്തില്‍ നിന്നുള്ള സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷം കാസര്‍കോട് ജില്ലയില്‍ ആദ്യമായി വിചാരണ പൂര്‍ത്തിയായ കേസാണിത്.
കര്‍ണ്ണാടക സ്വദേശിയും കാഞ്ഞങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മാരുതി (40)യാണ് പ്രതി.
2013 ഏപ്രില്‍ 17 നു ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനി ഇരയായ പെണ്‍കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലലൈംഗീക പീഡനത്തിനു കേസെടുക്കുകയായിരുന്നു. ഇതിനിടയില്‍ ഒളിവില്‍ പോയ പ്രതിയെ 29 ന് അറസ്റ്റ് ചെയ്തു. പ്രതി വിചാരണ തടവുകാരനായിരിക്കെ ഒരു മാസത്തിനകം തന്നെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ബാലലൈംഗീക പീഡനത്തില്‍ നിന്നുള്ള സംരക്ഷണ നിയമത്തിന്റെ നാലാം വകുപ്പു പ്രകാരം ചുരുങ്ങിയത് ഏഴുവര്‍ഷം കഠിനതടവും കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് ജീവപര്യന്തം തടവും പിഴക്കും വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ് മാരുതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment