Latest News

വിവാഹ അഭ്യര്‍ഥനയുമായി പിറകില്‍ കൂടിയ 47കാരിയില്‍ നിന്ന് രക്ഷതേടി ഓട്ടോ ഡ്രൈവര്‍ കോടതിയില്‍


മഞ്ചേരി: വിവാഹ അഭ്യര്‍ഥനയുമായി പിറകില്‍ കൂടിയ 47കാരിയില്‍ നിന്ന് രക്ഷനല്‍കണം എന്ന വിചിത്ര പരാതിയുമായി യുവാവ് കോടതിയില്‍. മഞ്ചേരിയിലെ ഓട്ടോഡ്രൈവര്‍  കരുവമ്പ്രം സ്വദേശിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടിട്ടും ഗത്യന്തരമില്ലാത്തതിനെ തുടര്‍ന്നാണ് കോടതിയിലത്തെിയത്.

അഞ്ചു മാസംമുമ്പ് പരിചയപ്പെട്ട ആനക്കയം സ്വദേശിനിയാണ് എതിര്‍കക്ഷി. ഇവരുടെ ഭര്‍ത്താവ് മരിച്ചതാണ്. മഞ്ചേരി ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് വിളിച്ചതോടെയാണ് സ്ത്രീയുമായി പരിചയപെട്ടതെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് പലതവണ ഓട്ടോ വിളിച്ചു. അതിനിടയില്‍ യുവാവിന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി സൗഹൃദത്തിലായി. തുടര്‍ന്ന് നിരന്തരം വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു എന്ന് യുവാവ് പറയുന്നു.

ഭാര്യയും കുടുംബവുമുണ്ടെന്നും കഴിയില്ലെന്നും പറഞ്ഞ് ഒഴിയാന്‍ നോക്കിയപ്പോള്‍ തെറിയും ഭീഷണിയും ആയിരുന്നു ഫലമെന്നും പരാതിയിലുണ്ട്. മാനഭംഗപ്പെടുത്തിയതായി പരാതി നല്‍കുമെന്നും വലിയ തുക നഷ്ടപരിഹാരം ചോദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടിലേക്ക് ആളെ അയച്ചതായും പരാതിയിലുണ്ട്.

ഇന്‍ഫര്‍മേഷന്‍ ആക്ട് സെക്ഷന്‍ 67, ഇന്ത്യന്‍ ശിക്ഷാ നിയമം 294 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അഡ്വ. എ.പി. ഇസ്മയില്‍ മുഖേനയാണ് പരാതി നല്‍കിയത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി മഞ്ചേരി പൊലീസിനോട് ഉത്തരവിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.