Latest News

നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഇരട്ടമുഖങ്ങളാണ് ബി ജെ പി യും കോണ്‍ഗ്രസും- സി എന്‍ ചന്ദ്രന്‍


കാസര്‍കോട്: രാജ്യത്ത് നടപ്പിലാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഇരമുഖങ്ങളാണ് ബി ജെ പി യും കോണ്‍ഗ്രസുമെന്ന് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍ പറഞ്ഞു. 

ഒക്‌ടോബര്‍ 29, 30 തീയ്യതികളില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടി ഡോ. സുബ്ബറാവു സ്മാരകത്തില്‍ ചേര്‍ന്ന ജില്ലാ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാധാരണക്കാരന്റെ ജീവിതക്രമം തെറ്റിക്കുന്ന സാമ്പത്തിക നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈക്കാര്യത്തില്‍ ബി ജെ പി യുടെ നയവും ഇതുതന്നെയാണ്. രാജ്യത്ത് ഇവര്‍ തന്നെ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത് രാജ്യത്തെ സാധാരണ ജനവിഭാഗമല്ല. മറിച്ച് രാജ്യത്തിന് പുറത്തുള്ള സമ്പന്ന ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് പാര്‍ട്ടിക്കള്‍ക്കും ബദലായി പുതിയ സമവായം രൂപപ്പെടുത്തി ജനകീയ ബദലിനായി ഇടതുപക്ഷം ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. അതിനായി വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

രാജ്യത്ത് തൊഴില്‍ സുരക്ഷിതത്വം നഷ്ടപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് വളര്‍ന്നു വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായാണ് ഡിസംബര്‍ 12 ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പാര്‍ല്‌മെന്റ് മാര്‍ച്ച് നടത്തുന്നത്. ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ വല്‍ക്കരണത്തിന് സര്‍ക്കാരിന് താത്പര്യം കൂടുകയാണ്. ഇതോടൊപ്പം വിദേശ ബാങ്കുകള്‍ രാജ്യത്ത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനാണ് ശ്രമിക്കുന്നത്. അഴിമതിയുടെയും കള്ളപണത്തിന്റെ പങ്ക് പറ്റുന്നവരാണ് ബി ജെ പി യും കോണ്‍ഗ്രസും അതുകൊണ്ട് തന്നെ അഴിമതിക്കെതിരെയും കള്ളപണത്തിനെതിരെയും നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ നടപ്പിലാക്കാന്‍ പണമില്ലെന്ന് പറഞ്ഞവര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ലക്ഷ്യമിട്ട് അത് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങളും ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ജില്ലാ കൗണ്‍സില്‍ തീരുമാനങ്ങളും വിശദീകരിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ ഇ കെ നായര്‍, ബി വി രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പി ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.