Latest News

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സുമിതയുടെ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

മംഗലാപുരം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സുമിതയുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ കങ്കനാടി പോലീസില്‍ കീഴടങ്ങി. പോലീസ് ഇയാളെ അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു.

ഡിസംബര്‍ നാലിനാണ് പമ്പ്‌വെല്ലിലെ സുനില്‍കുമാറിന്റെ ഭാര്യ സുമിത നൂറോളം ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആറുമാസം മുമ്പ് വിവാഹിതയായ ഇവര്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിന് വിധേയയായിരുവെന്ന് സുമിതയുടെ സഹോദരന്‍ സന്തോഷ് പോലീസിനോട് പറഞ്ഞിരുന്നു. പലതവണ ക്രൂരമര്‍ദനമേറ്റ് സ്വന്തം വീട്ടില്‍ വന്നിരുന്നു. ഒരുലക്ഷം രൂപകൂടി വേണമെന്നാവശ്യപ്പെട്ടാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്.

നാലാംതീയതിയും ഇത്തരത്തില്‍ പീഡനമേറ്റ് സ്വന്തം വീട്ടില്‍ വന്ന സുമിത രാത്രി ഉറക്കഗുളിക കഴിച്ചു. ഗുരുതരാവസ്ഥിയിലായ സുമിതയെ വീട്ടുകാര്‍ ആസ്​പത്രിയിലെത്തിച്ചു. കഴിഞ്ഞദിവസം അവര്‍ മരിച്ചു. ഇതേത്തുടര്‍ന്ന് സുനിലും ബന്ധുക്കളും മുങ്ങി.

കങ്കനാടി, ബണ്ട്വാള്‍ സ്റ്റേഷനുകളില്‍ സുനിലിനെതിരെ കേസുണ്ട്. വ്യാഴാഴ്ച ഇയാള്‍ നേരിട്ട് കങ്കനാടി സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്. ബന്ധുക്കള്‍ ഒളിവിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.