Latest News

മണല്‍ തൊഴിലാളികളുടെ മാര്‍ച്ച് അക്രമാസക്തം; പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്


മലപ്പുറം: മണല്‍വാരല്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മണല്‍ തൊഴിലാളി യൂണിയന്‍ സംയുക്തസമിതി കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സമരക്കാരുടെ കല്ലേറില്‍ എട്ട് പോലീസുകാര്‍ക്കും രണ്ട് പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിക്കേറ്റു.

മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷ്, എസ്.ഐ കെ. അബ്ദുല്‍മജീദ്, മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ സാജന്‍. വി. നമ്പ്യാര്‍, കേരളഭൂഷണം ഫോട്ടോഗ്രാഫര്‍ നജീബ്ഷാ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. എല്ലാവരും മലപ്പുറത്തെ സ്വകാര്യ, താലൂക്ക് ആസ്​പത്രികളില്‍ ചികിത്സ തേടി.

സിവില്‍സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട പത്ത് വാഹനങ്ങള്‍ക്ക് കല്ലേറില്‍ കേടുപാടുണ്ട്. ആറ് കാറുകളുടെയും നാല് ബൈക്കുകളുടെയും ചില്ല് തകര്‍ന്നു. കുടുബശ്രീ ജില്ലാ കാര്യാലയത്തിന്റെ ജനല്‍ ച്ചില്ലുകളും തകര്‍ന്നു. സംഭവത്തില്‍ 20-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ 11ഓടെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമരക്കാര്‍ കളക്ടറേറ്റ് പരിസരത്തെത്തിയത്. ധര്‍ണ തുടങ്ങിയപ്പോള്‍ അക്രമത്തിലേക്ക് തിരിഞ്ഞ തൊഴിലാളികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഉദ്ഘാടകനായെത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കാതെ വേദി വിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.