തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് 2014-15 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ 100 കോടി രൂപ വകയിരുത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്തുനല്‍കി.
ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 25 കോടി രൂപ അപര്യാപ്തമാണെന്നും 100 കോടി രൂപയെങ്കിലും ഉടന്‍ അനുവദിക്കണമെന്നുമാണു കത്തിലെ ആവശ്യം.
കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2012 മെയ് 10 മുതല്‍ 14 വരെ ചെന്നിത്തല കാസര്‍കോട് ഹൊസങ്കടി മുതല്‍ തൃക്കരിപ്പൂര്‍ വരെ “സ്‌നേഹസന്ദേശയാത്ര’ എന്ന പേരില്‍ അഞ്ചുദിവസം നീണ്ടുനിന്ന കാല്‍നടയാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയിലുടനീളം ലഭിച്ച നിവേദനങ്ങള്‍ മുഖ്യമന്ത്രിക്കു നല്‍കിയതിനെത്തുടര്‍ന്നാണു മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരനെ കമ്മീഷനായി നിയമിച്ചത്.

കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യഗഡുവായി അനുവദിച്ച 25 കോടി രൂപ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണു ചെന്നിത്തല കത്തുനല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment