ബെയ്ജിങ്: ജനസംഖ്യാ നിയന്ത്രണത്തിന് മൂന്നു ദശാബ്ദമായി തുടരുന്ന ഒറ്റക്കുട്ടി നയം ചൈന ഇളവു ചെയ്തു. നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ സ്റ്റാന്റിങ് കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ഒരു കുട്ടിയുള്ളവര്‍ക്ക് ഇനി ഒന്നുകൂടിയാവാമെന്ന് പ്രമേയത്തില്‍ പറയുന്നു. നവംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നയം ഇളവു ചെയ്യാന്‍ ധാരണയായിരുന്നു. പിന്നീട് തിരഞ്ഞെടുത്ത നഗരങ്ങളില്‍ പുതിയ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഓരോ പ്രവിശ്യകളിലും സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പദ്ധതി നടപ്പാക്കുന്ന കാര്യം തീരുമാനിക്കും.
വിവാദമായ ലേബര്‍ ക്യാംപ് സംവിധാനം ഇല്ലാതാക്കണമെന്നും നിര്‍ദേശമുണ്ട്. 1950കളിലാണ് ഈ ക്യാംപുകള്‍ നിലവില്‍ വന്നത്. വിചാരണയില്ലാതെ നാലുവര്‍ഷം വരെ ആരെയും ക്യാംപുകളില്‍ തടവില്‍ വയ്ക്കാന്‍ പോലിസിന് സാധിക്കും. അപ്പീല്‍ നല്‍കാനും കഴിയില്ല. 260 ക്യാംപുകളിലായി ഒന്നര ലക്ഷത്തിലധികം പേരുണെ്ടന്നാണ് ഈ വര്‍ഷം ആദ്യത്തിലെ കണക്ക്. മയക്കുമരുന്നു കടത്ത്, വേശ്യാവൃത്തി എന്നിവയുമായി ബന്ധപ്പെട്ടു പിടിയിലായവരാണ് ഇവിടെയുള്ളവരില്‍ ഏറെയും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment