Latest News

ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ റാണിപുരം ഒരുങ്ങി


കാസര്‍കോട്: ജില്ലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കാത്തിരിക്കുകയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം. 

കര്‍ണാടകയിലെ പ്രശസ്തമായ മടിക്കേരി, തലക്കാവേരി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കു സമീപം ജൈവവൈവിധ്യങ്ങളുടെ കലവറയും ബ്രഹ്മഗിരിയുടെ കൈവഴിയുമായി അറിയപ്പെടുന്ന പ്രകൃതി രമണീയമായ റാണിപുരത്ത് സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് അത്യാധുനിക സൗകര്യങ്ങളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

സഞ്ചാരികള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ വേണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് റാണിപുരം ഇക്കോ ടൂറിസം. 2011ല്‍ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഏറ്റെടുത്ത് നടത്തിയ പ്രൊജക്ട് 12 ല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറുകയായിരുന്നു. 

2012 ഡിസംബറില്‍ കിറ്റ്‌കോയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു നടത്തിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ജനുവരി ആദ്യവാരത്തോടെ സഞ്ചാരികള്‍ക്ക് അത്യാധുനിക സംവിധാനം പ്രയോജനപ്പെടുത്താം.
10 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ 10 ഡബിള്‍ റൂം, നാല് കോട്ടേജുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, റസ്റ്റോറന്റ്, ലൈബ്രറി, പവലിയന്‍, ടോയ്‌ലെറ്റ് ബ്ലോക്ക്, ഫര്‍ണ്ണിച്ചര്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.