കേച്ചേരി: തൃശ്ശൂര്‍ കേച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട റാന്നി ഈട്ടിച്ചോട് താഴംപടിക്കല്‍ വീട്ടില്‍ ഷാജിന്‍ ടി. വര്‍ഗീസ് (27), പൊന്‍കുന്നം പുതുപറമ്പില്‍ ഷിന്‍സ് ബേബി (39) എന്നിവരാണ് മരിച്ചത്.കേച്ചേരി മുസ്‌ലീം പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.45നാണ് അപകടം.
കുന്നംകുളത്തുനിന്ന് വരികയായിരുന്ന കാറും എതിരെ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ അബോധാവസ്ഥയില്‍ അശ്വനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടുമുമ്പിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളെ കുന്നംകുളം യൂണിറ്റി ആസ്പത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് അശ്വനിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Accident, Hospital, Car, Lorry

No comments:
Post a Comment