Latest News

ബംഗാളിലെ മദ്‌റസകളില്‍ 15 ശതമാനം ഹിന്ദു വിദ്യാര്‍ഥികള്‍

കൊല്‍ക്കത്ത: ബംഗാളിലെ പരമ്പരാഗത ഇസ്‌ലാമിക മദ്‌റസകളില്‍ ചേരുന്ന വിദ്യാര്‍ഥികളില്‍ 15 ശതമാനം ഹിന്ദുക്കള്‍. ഇന്ത്യയുടെ ദേശീയ കരിക്കുലം മദ്‌റസകള്‍ സ്വീകരിച്ചശേഷം ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ പഠനത്തില്‍ മാത്രമല്ല, ഗണിതം, ഇംഗ്ലീഷ്, സസ്യശാസ്ത്രം, ഊര്‍ജതന്ത്രം എന്നീ മതേതര വിഷയങ്ങളിലും സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല നേട്ടം കൈവരിച്ചു.

2007ലാണ് ഇസ്‌ലാമിക മദ്‌റസകളെ ആധുനികവല്‍ക്കരിച്ചത്. അന്ന് നിരവധി മുസ്‌ലിംകള്‍ അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, മദ്‌റസകള്‍ ഇപ്പോള്‍ പുതിയ വിജയഗാഥകള്‍ രചിക്കുകയാണ്. അനവധി പേര്‍ ബിരുദധാരികളായി മദ്‌റസകളില്‍ നിന്നു പുറത്തുവന്നു കഴിഞ്ഞു. ഇവരില്‍ പലരും ഹിന്ദുക്കളാണ്.

പശ്ചിമബംഗാളിലെ ദര്‍ഗ്രാം ഗ്രാമത്തിലെ ചാറ്റുസ്ചലി മദ്‌റസയിലെ 1,400 വിദ്യാര്‍ഥികളില്‍ 60 ശതമാനം വിദ്യാര്‍ഥികളും 32 അധ്യാപകരില്‍ 11 പേരും ഹിന്ദുക്കളാണെന്ന് അല്‍ജസീറ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അനവധി പേര്‍ ബിരുദധാരികളായി മദ്‌റസകളില്‍ നിന്നു പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന പശ്ചിമബംഗാളിലെ മദ്‌റസകള്‍ സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഫീസ് ഇല്ലാത്ത ഈ മദ്‌റസകള്‍ പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു ഗുണകരമാണ്. മദ്‌റസകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോമും ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുകയും പിന്നാക്ക വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുകയുമാണ് മദ്‌റസകളുടെ ആധുനികവല്‍ക്കരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് പശ്ചിമബംഗാള്‍ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ റാബി പറഞ്ഞു. ഇത് ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനു സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.